ഒമർ ലുലുവിന്റെ ഗാനത്തെ പ്രകീർത്തിച്ച്‌ റിട്ട. സുപ്രീം കോടതി ജഡ്ജി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒമർലുലുവിന്റെ ആദ്യ ഹിന്ദി ആൽബം ‘Tu Hi Hai Meri Zindagi’-ക്ക്‌ നിരവധി പ്രശംസകളാണ്‌ ഇന്ത്യക്കകത്തും പുറത്തുനിന്നും ലഭിക്കുന്നത്‌. പുറത്തിറങ്ങി ഒന്നര ദിവസത്തിനകം ഒരു മില്യൺ കാഴ്ചക്കാരെ നേടിയെടുത്ത ആൽബം ഷെയർ ചെയ്ത്‌ ഇപ്പോഴിതാ റിട്ട. സുപ്രീം കോടതി ന്യായാധിപനായ Markandey Katju. തന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലൂടെയാണ് പ്രസ് കൗൺസിലർ ഓഫ് ഇന്ത്യയുടെ ചെയർമാൻ കൂടെ ആയിരുന്ന Markandey Katju ഈ ഒമർ ലുലു ആൽബം ഷെയർ ചെയ്തുകൊണ്ട്‌, ഗാനം തനിക്കിഷ്ടപ്പെട്ടെന്നും ഏറെ ഇമ്പകരമാണെന്നും അഭിപ്രായപ്പെട്ടത്‌.

ദുബായ് ബേസ്ഡ് മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് ആയ അജ്മൽ ഖാൻ, ജുമാന ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനം നിഖിൽ ഡിസൂസ, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ്‌ ഡയറക്ഷൻ വിശാഖ്‌ പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിച്ചത്‌.

Did you find apk for android? You can find new Free Android Games and apps.
Share.