കേരളത്തിൽ റിലീസ് ചെയ്യുകയും സമ്മിശ്ര പ്രതികരണം നേടുകയും ചെയ്ത ഒമർ ലുലുവിന്റെ മലയാള ചിത്രം ‘ഒരു അഡാറ് ലവി’ന് തെലുങ്കിൽ വൻ സ്വീകാര്യത. സിനിമയുടെ തെലുങ്ക് പതിപ്പ് യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത് 12 ദിവസം മാത്രം പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മലയാളത്തിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം വാങ്ങിയത് സുഖിഭാവ സിനിമാസിന്റെ ബാനറിൽ ഗുരുരാജ് ആണ് ‘തെലുങ്ക് ഫിലിം നഗർ’ ചാനലിൽ ജൂൺ 12 നാണ് ‘ലവേഴ്സ് ഡേ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ 14 ദിവസം പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം 10,181,281 ആയിട്ടുണ്ട്. സിനിമയിലെ നൂറിൻ ഷെരീഫിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് കാണികൾക്കിടയിൽ നൂറിൻ ഷെരീഫിന്റെ ഗാഥ എന്ന കഥാപാത്രത്തിനു മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ഗാനങ്ങളും തെലുങ്കിൽ വൻ ഹിറ്റായി. സിനിമയിലെ ‘ആനന്ദാലെ’ എന്ന ഗാനം യുവാക്കൾക്കിടയിൽ വലിയ ട്രെൻഡ് ആയിട്ടുണ്ട്. സ്കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും വൻ പ്രചാരം നേടിയിരുന്നു.
റെക്കോർഡ് നേട്ടവുമായി ഒമർലുലു; ഒരു കോടി കാഴ്ചക്കാർ പിന്നിട്ട് ‘ഒരു അഡാർ ലവ്’
Want create site? Find Free WordPress Themes and plugins.
Did you find apk for android? You can find new Free Android Games and apps.
Share.