ഗോവയുടെ ടൂറിസ്റ്റ് അംബാസിഡർ ആകുമോ; ഒമർ ലുലുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് , അടാർ ലവ് , ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. പുതു തലമുറയിലെ യുവാക്കളുടെ പൾസ് അറിഞ്ഞാണ് അദ്ദേഹം ഓരോ സിനിമയും ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംവിധായകൻ ഒമർ ലുലുവാണ് താരം. ട്രോളന്മാർക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് ഒമർ ലുലു. ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന സംവിധായകൻ ഒമർ ലുലു തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ഒമർ ലുലു ചിത്രങ്ങളിൽ കൂടുതലായി കാണുന്ന ഗോവ ലൊക്കേഷനെ ട്രോൾ ചെയ്തു കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ദൃശ്യം , മീശമാധവൻ എന്നീ സിനിമകളിലെ രംഗം ചൂണ്ടിക്കാട്ടികൊണ്ട് ഇത് ഒമർ ലുലു സംവിധാനം ചെയ്തിരുന്നെങ്കിൽ ഗോവയിൽ ആയിരിക്കും ഒടുക്കം അവസാനിക്കുക എന്നായിരുന്നു ട്രോളിന്റെ ആശയം. സംവിധായകൻ ഒമർ ലുലു തന്നെ ഈ ട്രോളുകൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒമർ ലുലു കാരണം എത്ര പേരാണ് ഗോവയിൽ അടിച്ചു പൊളിക്കാൻ എത്തുന്നതെന്നും തന്നെ ഗോവയുടെ ടൂറിസ്റ്റ് അംബാസിഡർ ആകുമോ എന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ബാബു ആന്റണിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രമാണ് ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നത്. പീറ്റർ ഹെയ്ൻ ആയിരിക്കും ആക്ഷൻ കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.