ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ T-Series ആണ് പുറത്തിറക്കുന്നത്. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായ് ബേസ്ഡ് മോഡലുകളും, ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ചങ്ക്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരമായ ‘മെക്കാനിക്കിലെ വിശ്വാമിത്രൻ’ എന്ന ഗാനം അണിയിച്ചൊരുക്കിയ ജുബൈർ മുഹമ്മദാണ് ഈ ആൽബത്തിന്റെയും സംഗീതസംവിധായകൻ. കാസ്റ്റിങ് ഡിറക്ടറായി അനു സിതാര, ഗ്രേസ് ആന്റണി, പ്രിയ വാര്യർ, നൂറിൻ ഷെരീഫ് തുടങ്ങിയവരെ മലയാള സിനിമക്ക് നൽകിയ വിശാഖ് പി.വി എത്തുന്നു. ഛായാഗ്രാഹണം മുസ്തഫ അബുബക്കർ, ചീഫ് അസോസിയേറ്റായി അഥാൻ അബ്ബാസ്, അസോസിയേറ്റായി ഇഷ്റത് സൂരജ് സലീം, ലൈൻ ഡയറക്ക്റ്ററായി ഫഹീം റഹ്മാൻ എന്നിവരും ആൽബത്തിന്റെ ഭാഗമാവുന്നു.
അജ്മൽ ഖാൻ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായിൽ ആണ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.അജ്മൽ ഖാൻ,ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീക്കുട്ടി പെരുമ്പാവൂർ, UAE യിലെ പ്രമുഖ ഇൻഫ്ലുവൻസ് ദമ്പതിമാരായ സഹിദ് അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളിൽ സ്ക്രീനിലെത്തുന്നു..