ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ ടീസർ നാളെ…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബാഹുബലിക്ക് ശേഷം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ സാഹോയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. സുജിത് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ആഗസ്റ്റ് 15 നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ചിത്രത്തിന്റെ ടീസർ നാളെ 11 മണിക്ക് ഓൺലൈൻ ആയിട്ട് റിലീസ് ചെയ്യും. ജൂൺ 14 മുതൽ ടീസർ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ ത്രില്ലറായിട്ടാണ് സാഹോ ഒരുക്കിയിരിക്കുന്നത്. 300 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായിട്ട് ചിത്രം റിലീസ് ആയി എത്തും.

ഈ ചിത്രത്തിന്റെ കഥാപാത്രങ്ങളായി പല ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അഭിനയിച്ചിരിക്കുന്നു. പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ ആണ്. ജാക്കി ഷ്‌റോഫ്, മന്ദിരാ ബേദി, ലാൽ, അരുൺ വിജയ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.