സംവിധായകന് സർപ്രൈസ് ഗിഫ്റ്റ് നൽകി നിർമ്മാതാവ്; ഒമർ ലുലു പോസ്റ്റ് ശ്രദ്ധ നേടുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിൽ പുതുമുഖങ്ങളെ അണിനിരത്തി വമ്പൻ വിജയങ്ങൾ കൊയ്യുന്നതിൽ മുൻപന്തിയിലുള്ള സംവിധായകനാണ് ഒമർ ലുലു, കൂടാതെ പ്രേക്ഷകരുമായി നവ മാധ്യമങ്ങളിൽ കൂടിയും മറ്റും സംവദിക്കാനും കമന്റുകൾക്ക്‌ മറുപടി കൊടുത്തും, തന്റെ ആരാധകരെ ചില സർപ്രൈസുകൾ ഒരുക്കി ഞെട്ടിക്കുന്നതിൽ ഒമർലുലു മുന്നിലാണ്. അതിൽ ഒന്നായിരുന്നു അടുത്ത ചിത്രം ബാബു ആന്റണിയെ നായകനാക്കി ആക്ഷൻ ത്രില്ലർ ഒരുക്കും എന്ന വാർത്ത, അതിലും വലിയ സർപ്രൈസ് എന്തെന്നാൽ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫ് ആണ് പവർ സ്റ്റാർ എഴുതുന്നത് എന്നതാണ്.


ഇപ്പോൾ പവർസ്റ്റാർ സിനിമയുടെ നിർമാതാവ് രതീഷ്‌ ആനേടത്ത്‌, മഹിന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുതുപുത്തൻ മോഡൽ സമ്മാനമായി നൽകിയാണ് അമ്പരിപ്പിച്ചത്. ഒമർ തന്റെ ഫേസ്ബുക്കിൽ ഇതിനെ പറ്റി പോസ്റ്റ്‌ ഇടുകയും ചെയ്തു. ഏറെ ബുക്കിംഗുമായി മുന്നേറുന്ന മഹീന്ദ്ര ഥാറിന്റെ കേരളത്തിലെ ആദ്യ ഉപഭോക്താക്കളിൽ ഒരാളാണ്‌ ഒമർ ലുലു.

Did you find apk for android? You can find new Free Android Games and apps.
Share.