ജയരാജിനും രഞ്ജി പണികർക്കും രാജ്യാന്തര പുരസ്‌കാരം..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ജയരാജിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഭയാനകം ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. രഞ്ജി പണിക്കർ- ആശ ശരത്ത് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. തകഴി ശിവശങ്കര പിള്ളയുടെ നോവലായ കയറിൽ നിന്ന് എടുത്ത രണ്ട് അധ്യായമാണ് ഭയാനകം. മൂന്ന് നാഷണൽ അവാർഡാണ് ഭയാനകത്തെ തേടിയെത്തിയത്. മികച്ച സംവിധായനും മികച്ച തിരകഥാകൃത്തിനുള്ള അവാർഡും ജയരാജ് സ്വന്തമാക്കി. മികച്ച ഛായാഗ്രാഹകനായി നിഖിൽ എസ്. പ്രവീണിനേയും തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് എം.കെ അർജ്ജുനന് ലഭിക്കുകയുണ്ടായി.

ഇമാജിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരുപാട് അവാർഡുകൾ ഭയാനകത്തെ തേടിയെത്തിയിരിക്കുകയാണ്. മികച്ച തിരകഥാകൃത്തിനുള്ള അവാർഡ് വീണ്ടും ജയരാജിനെ കരസ്ഥമാക്കിയിരിക്കുകയാണ്. മികച്ച നടനായി രഞ്ജി പണിക്കരെയും തിരഞ്ഞെടുത്തു. സ്പെയിൽ നടന്ന അവാർഡ് നിശയിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തു. ജയരാജിന്റെ നവരസ ഭാഗങ്ങളിലെ ആറാമത്തെ ചിത്രമാണ് ഭയാനകം. ഒരു പോസ്റ്മാനിന്റെ വേഷമാണ് രഞ്ജി പണിക്കർ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഫസ്റ്റ് വെൽഡ് വാറിൽ പങ്കെടുത്ത പട്ടാളക്കാരനായും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ ഭീകരതയാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഭയാനകം.

Did you find apk for android? You can find new Free Android Games and apps.
Share.