സൗബിൻ ഷാഹിറിന്റെ അടുത്ത ചിത്രം നിർമ്മിക്കാൻ റിമ കല്ലിങ്കൽ…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ നെഞ്ചിലേറ്റി വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് വൈറസ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാടിനെ നടുക്കിയ നിപ വൈറസ് എന്ന ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈറസ് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈറസിന് ശേഷം പുതിയ നിർമ്മാണ സംരംഭവുമായി റിമ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുകയാണ്.

ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് റിമ കല്ലിങ്കൽ നിർമ്മിക്കുന്നത്. സൗബിൻ ഷാഹിറിന് നായകനാക്കി ഒരു ഫാന്റസി ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കുന്നത്. മലയാള സിനിമയിൽ അടുത്ത കാലത്ത് ചർച്ച ചെയ്യാത്ത ഒരു ഫാന്റസി സ്റ്റോറിയുമായാണ് ആഷിഖ് അബു വരുന്നത്. ഗന്ധർവ്വന്റെ വേഷമാണ് സൗബിൻ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ താരനിരയെയും അണിയറ പ്രവർത്തകരേയും ചിത്രത്തിൽ കാണാൻ സാധിക്കും. ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കും.

Did you find apk for android? You can find new Free Android Games and apps.
Share.