അന്ന് മീരാ ജാസ്മിനൊപ്പം ആ സീനിൽ; ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമായി സായി പല്ലവി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സൗത്ത് ഇന്ത്യയിൽ മൊത്തം തരംഗം സൃഷ്ട്ടിച്ച നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സായ് പല്ലവി ഫിലിം ഇൻഡസ്ട്രിയിലേക്ക് നായികയായി കടന്ന് വരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കേരളത്തിലും തമിഴ് നാട്ടിലും ജനശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. ഫിദാ എന്ന ചിത്രത്തിലൂടെ നായിക പ്രാധാന്യമുള്ള വേഷത്തിലൂടെ തെലുങ്കിലും ഒരു സ്ഥാനം കണ്ടെത്തി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യ നായകനായിയെത്തിയ എൻ.ജി.ക്കെ യിലാണ് സായ് അവസാനമായി നായികയായിയെത്തുന്നത്.

സായ് പല്ലവിയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കസ്തൂരിമാൻ എന്ന ചിത്രത്തിൽ നായിക മീര ജാസ്മിനൊപ്പം ഒരു രംഗം അഭിനയിക്കുവാനും ഒരു പാട്ട് സീനിൽ ഭാഗമാവാനും സായ് പല്ലവിയ്ക്ക് സാധിച്ചു. ചിത്രത്തിൽ മീര ജാസ്മിൻ പഠിക്കുന്ന കോളേജിലെ ഒരു വിദ്യാർത്ഥിയായാണ് സായ് വേഷമിടുന്നത്. ചെറിയ ഒരു സീനിൽ മാത്രം വന്ന് പോകുന്ന സായ് പല്ലവിയെ ഏറെ വർഷങ്ങൾക്ക് ശേഷം മലയാളികൾ തിരഞ്ഞു പിടിച്ചു കണ്ടെത്തിയിരിക്കുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.