സലിം കുമാർ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനൊ?

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരു കടത്ത് നാടൻ കഥ എന്ന ചിത്രത്തിലാണ് സലിം കുമാർ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനായ പണ്ഡിറ്റ് മമ്മാലി എന്ന ഓട്ടോ ഡ്രൈവറുടെ കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പീറ്റർ സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം നീരാജ്ഞനം സിനിമാസിന്റെ ബാനറിൽ റിതേഷ് കണ്ണനാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ നായകൻ ദിലീപ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

ഷഹീൻ സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പ്രദീപ് റാവത്ത്, ബിജു കുട്ടൻ, അബു സലിം, ആര്യ അജിത്, സാജൻ പള്ളുരുത്തി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലർ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അൽഫോൻസ് ജോസഫ് ആണ്. ഒക്‌ടോബറിൽ ചിത്രം തീയറ്ററിൽ എത്തും

Did you find apk for android? You can find new Free Android Games and apps.
Share.