ഷോർട്ട്‌ ഫിലിം രംഗത്തുനിന്ന് സിനിമാസംവിധാന രംഗത്തേയ്ക്‌ ഒരാൾ കൂടി.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബേസിൽ ജോസഫ്‌, ലിജു തോമസ്‌ തുടങ്ങിയ യുവസംവിധായകർക്കുശേഷം ഷോർട്ട്‌ ഫിലിമിലൂടെ പ്രതിഭ തെളിയിച്ച്‌ സിനിമാ മേഖലയിലേയ്ക്ക്‌ ചുവടുവച്ച്‌ മറ്റൊരു സംവിധായകൻ കൂടി. ‘മരുത്‌’ എന്ന ഷോർട്ട്‌ ഫിലിമിലൂടെ ഏറെ പ്രേക്ഷകപ്രശംസ നേടിയ അർജുൻ അജിത്‌ ഒരുക്കുന്ന ‘മാരത്തോൺ’ എന്ന ചിത്രമാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌. പൂർണ്ണമായും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള മുഴുനീള ഹാസ്യ സിനിമയായ ‘മാരത്തോൺ’ ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ്‌ നിർമ്മിക്കുന്നത്‌.

ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, ബിബിൻ അശോക് സംഗീതസംവിധാനവും അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.