സൂരരയ് പോട്രൂവിലെ ‘മണ്ണൂറുണ്ടെ’ എന്ന ഗാനം പുറത്തിറങ്ങി; ലിറിക്കൽ വിഡിയോ കാണാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സൂരരയ് പോട്രൂ. ചിത്രത്തിന്റെ ആദ്യ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അപർണയുടെ കരിയറിൽ ഒരു ബ്രെക്ക് ത്രൂ ആയിരിക്കും ഈ ചിത്രം. എയർ ഡെക്കാന്റെ സ്ഥാപകനായ ജി.ആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൂരരയ് പോട്രൂ എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

മണ്ണൂറുണ്ടെ എന്ന് തുടങ്ങുന്ന ഗാനം വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു പക്കാ ലോകൾ ഫോക്ക് സോങ്ങാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സെന്തിൽ ഗണേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ. ഏകാദശിയാണ് വരികൾ രചിച്ചിരിക്കുന്നത്. മണിക്കൂറുകൾകകം 4 ലക്ഷത്തോളം കാഴ്ചക്കാരെ ഗാനം സ്വന്തമാക്കി കഴിഞ്ഞു. സിനിമയുടെ റിലീസ് ഡേറ്റിന് വേണ്ടിയാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.