ഉണ്ണി ആർ തിരക്കഥ എഴുതി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗന്ധർവ്വനായി സൗബിൻ ഷാഹിർ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആഷിഖ് അബു ചിത്രം വൈറസ് തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വൈറസിന് ശേഷം സൗബിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ആഷിഖ് അബു നേരത്തെ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ചു ഒരു ഫാന്റസി ചിത്രം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഒരു ഗന്ധർവ്വന്റെ വേഷത്തിലായിരിക്കും സൗബിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഭൂമിയിൽ വരുന്ന ഗന്ധർവ്വന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

മലയാള സിനിമയുടെ ലെജൻഡ് ഫിലിംമേക്കർ എന്ന് വിശേഷിപ്പിക്കാവുന്ന പദ്മരാജൻ 1991ൽ ഞാൻ ഗന്ധർവ്വൻ എന്ന ഒരു ഫാന്റസി ചിത്രം മലയാളികൾക്ക് മുമ്പ് പരിചയപ്പെടുത്തിട്ടുണ്ട്. ഒരു കൾട്ട് ക്ലാസ്സിക്കായി ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിലകൊള്ളുന്നു. അത്തരത്തിൽ ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും സിനിമ പ്രേമികൾ ആഷിഖ് അബുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ആഷിഖ് അബു- സൗബിൻ- ഉണ്ണി ആർ എന്നിവർ ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എറിഞ്ഞത് മുതൽ പ്രതീക്ഷകൾ വാനോളമാണ് ഉയർന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും കുറിച്ചു വൈകാതെ തന്നെ ഔദ്യോഗിക സ്ഥിതികരണം ഉണ്ടായിരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.