സണ്ണി വെയ്ൻ നിർമ്മിക്കുന്ന പുതിയ ചിത്രം പടവെട്ട്; നായകനായി നിവിൻ പോളി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ട താരമാണ് നിവിൻ പോളി. കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ഒരു നിവിൻ പോളി ചിത്രത്തിനായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി നിവിൻ പോളി രംഗത്തെത്തിയിരിക്കുകയാണ്. പടവെട്ട് എന്നാണ് ഈ നിവിൻ പോളി ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറുപ്പ്, വൃത്തം എന്നീ ചിത്രങ്ങളിലെ തിരകഥാകൃത്തുകളിൽ ഒരാൾ കൂടിയായിരുന്നു ലിജു കൃഷ്ണൻ. സണ്ണി വെയ്ൻ പ്രൊഡക്ഷന്റെ ബാനറിൽ യുവനടൻ സണ്ണി വെയ്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു നാടകവും സണ്ണി വെയ്ൻ പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിനു ശേഷം സണ്ണി വെയ്ൻ രണ്ടാമതായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പടവെട്ട്. പടവെട്ട് എന്ന ചിത്രം ലിജു കൃഷ്ണയുടെ ആദ്യ സംവിധാന സംരഭവം കൂടിയാണ്. സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും കുറിച്ചും ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയുടെ തിരക്കിലാണ് നടൻ നിവിൻ പോളി. ലവ് ആക്ഷൻ ഡ്രാമാ, മൂത്തോൻ എന്നീ നിവിൻ പോളി ചിത്രങ്ങൾ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.