ഒരു നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി കൂടിയാണ് സൂര്യ. സ്വന്തം നാട്ടിൽ ആണെങ്കിളും അന്യ സംസ്ഥാനത്ത് ആണെങ്കിലും വേറെ രാജ്യങ്ങളിൽ ആണെങ്കിൽ പോലും എന്ത് പ്രശ്നം ഉണ്ടായാലും തന്റെ അഭിപ്രായവും പിന്തുണയും അറിയിക്കുന്ന വ്യക്തിയാണ് സൂര്യ. ലോകം മൊത്തം ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ് കഴിയുന്നത്. എല്ലാ മനുഷ്യറും വീടിന്റെ പുറത്ത് ഇറങ്ങാതെ പോരാടുകയാണ്. ചില വ്യക്തികൾക്ക് ഇപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല എന്നത് വേദനജനകമാണ്. കൊറോണ വൈറസിനെ കുറിച്ച് ഒരു ബോധവൽക്കരണ വീഡിയോയുമായി നടൻ സൂര്യ രംഗത്ത് എത്തിയിരിക്കുകയാണ്.
വളരെ അർത്ഥവത്തായ കാര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചത്. പേടിക്കേണ്ട അവസ്ഥയിൽ പേടിക്കാതെ ഇരിക്കുന്നത് മണ്ടത്തരമാണെന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് എന്ന വലിയ വിപത്തിനെ കുറിച്ച് ഇപ്പോഴും മനസ്സിലാവാത്ത ആളുകൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ ഓരോരുത്തരും മുന്നിട്ട് ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇനി കുറച്ചു നാളുകൾ അധികൃതർ പറയുന്നത് മാത്രം അനുസരിച്ചു മുന്നോട്ട് പോകുവാനും സൂര്യ നിർദ്ദേശിക്കുകയുണ്ടായി. സോഷ്യൽ ഡിസ്സ്ഥൻസിങ്ങിലൂടെ വീട്ടിൽ നിന്ന് പോരാടുവാനും സൂര്യ പറയുകയുണ്ടായി. അടുത്ത രണ്ടാഴ്ചയാണ് കൊറോണ വൈറസിനെ ഏറെ ശ്രദ്ധിക്കേണ്ടതെന്നും ആരോഗ്യവകുപ്പ് നമുക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ നമ്മൾ വീട്ടിൽ ഇരുന്ന് അവരെ സഹായിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോ കാണാം : –