സൂര്യ ആദ്യമായി വക്കീൽ വേഷത്തിലെത്തുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂര്യയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂരരയ് പോട്രൂ. ഇരുധി സുട്രൂ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി താരം അപർണ മുരളിയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൂരരയ് പോട്രൂവിന് ശേഷം സൂര്യയുടെ അടുത്ത ചിത്രം സംവിധായകൻ ഹരിയുമായിട്ടാണ്. അരുവാ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഒരു ഫാമിലി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഏപ്രിൽ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഞാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയുടെ 41മത്തെ ചിത്രം അരുവ എന്ന ഹരി ചിത്രത്തിന്റെ ഇടയിൽ ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരേ സമയം രണ്ട് സിനിമകൾ ചെയ്ത് തീർക്കാനുള്ള ശ്രമത്തിലാണ് നടൻ സൂര്യ. കൂട്ടത്തിൽ ഒരുത്തൻ എന്ന സിനിമയുടെ സംവിധായകനായ ഞാനവേൽ ആയിട്ടാണ് സൂര്യ അടുത്തതായി കൈകോർക്കുന്നത്. ഇരുള ട്രൈബിന്റെ ജീവിതവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യ ആദ്യമായി വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് ഞാനവേൽ ചിത്രത്തിലായിരിക്കും. എക്സ്റ്റന്ഡഡ് ക്യമിയോ റോൾ എന്ന് പറയുന്നുണ്ടെങ്കിലും സൂര്യയുടെ 41മത്തെ ചിത്രമായിട്ട് തന്നെയാണ് കൂട്ടിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ വേറിട്ടൊരു ഒരു പ്രകടനം തന്നെ ചിത്രത്തിൽ കാണാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.