18 ഏക്കറിൽ രണ്ടായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ വെച്ച് മാമാങ്കം അവസാന ഷെഡ്യൂൾ പുരോഗമിക്കുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്. 18 ഏക്കറിൽ രണ്ടായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ വെച്ച് വമ്പൻ സെറ്റിൽ ആണ് ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടക്കുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. മമ്മൂട്ടിയെ കൂടാതെ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ദേശായിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് സൂചന. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കീച്ച കമ്പക്ടെയാണ് മാമാങ്കത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2, ഭാഗി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കീച്ച ആദ്യമായി ചെയ്യുന്ന മലയാള സിനിമയാണ് മാമാങ്കം. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയിരിക്കും മാമാങ്കത്തിന്റെ റിലീസ്. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാമാങ്കം മാറും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Did you find apk for android? You can find new Free Android Games and apps.
Share.