ഇപ്പോൾ സമൂഹ ഏറെ ശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുന്ന കോമഡി വെബ് സീരിസാണ് അവസ്ഥ. അവസ്ഥ ദി സിറ്റുവേഷൻ എന്ന യൂ ട്യൂബ് ചാനലിലൂടെ 17 എപ്പിസോഡ് ഇതിനോടകം പുറത്തിറങ്ങി. 17മത്തെ എപ്പിസോഡായ തേങ്ങാക്കഥ ഇപ്പോൾ യൂ ട്യൂബിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. ഒരുപാട് ഹാസ്യ രംഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള രസകരമായ ഒരു എപ്പിസോഡ് തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ദേവരാജ് ദേവാണ്.
അവസ്ഥ എന്ന വെബ് സീരീസിന്റെ ഛായാഗ്രഹണവും എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്. അവസ്ഥ എന്ന കോമഡി വെബ് സീരീസിലെ എല്ലാ ആര്ടിസ്റ്റുകളും ഒന്നിന് ഒന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ച വെക്കുന്നത്. സി.ടി കബീർ, ദേവരാജ് ദേവ്, രമേശ് കപ്പാട്, ഉമേഷ്, തുളസി കളേരി, സംഗീത് പി.എം, സച്ചിൻ തോമസ്, പ്രദീപ് ബാലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അവസ്ഥ ടീമിന്റെ അടുത്തിടെ പുറത്തിറങ്ങിയ ശൗചാലയ് എന്ന എപ്പിസോഡ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കോമഡി സീരിസ് എന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ട സീരിസായി മാറിയിരിക്കുകയാണ് അവസ്ഥ.