തുറമുഖത്തിലെ കഥാപാത്രം തന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നായിരിക്കുമെന്ന് ഇന്ദ്രജിത്ത്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

രാജീവ് രവി ചിത്രമായ തുറമുഖം സിനിമയുടെ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിവിൻ പോളി, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിയർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രജിത്ത് തുറമുഖം സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചു പറയുകയുണ്ടായി. കരിയറിൽ തന്നെ മികച്ച റോളുകളിൽ ഒന്ന് ചിത്രത്തിൽ കാണാൻ സാധിക്കും എന്നാണ് ഇന്ദ്രജിത്ത് സൂചിപ്പിച്ചിരിക്കുന്നത്.

മുഴുനീള കഥാപാത്രമല്ലെങ്കിലും അതിശക്തമായ ഒരു വേഷമാണ് ഇന്ദ്രജിത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു ഹാർബറിന് ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. 1950ലാണ് കഥ നടക്കുന്നത്. കെ.എം ചിദംബരം എന്ന വ്യക്തി തുറമുഖം എന്ന നാടകം രചിച്ചിട്ടുണ്ട്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ കൂടിയായ ഗോപൻ ചിദംബരമാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ഇയോബിന്റെ പുസ്തകം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥാ രചനയിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. തുറമുഖം സിനിമയുടെ പോസ്റ്ററുകൾ ടീസറും വൈകാതെ തന്നെ പ്രതീക്ഷിക്കാം.

Did you find apk for android? You can find new Free Android Games and apps.
Share.