“സംശയത്തോടെ ഞാൻ അദ്ദേഹത്തോട് വിജയ് സാർ അല്ലേയെന്ന് ചോദിച്ചു” ദളപതിക്കു പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു ഒരുപാട് സിനിമ താരങ്ങൾ അദ്ദേഹത്തിന്റെ ആശംസകളുമായി വന്നുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ ചിത്രമായ സ്വീഡന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ കാണുവാൻ പോയപ്പോളാണ് വിജയെ പരിചയപ്പെട്ടതെന്ന് ഉണ്ണി മുകുന്ദൻ പോസ്റ്റിൽ കുറിക്കുകയുണ്ടായി. വിജയ് എന്ന മനുഷ്യനെ തിരിച്ചറിഞ്ഞ നിമിഷമെല്ലാം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ പൂർണരൂപം :-

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു ‘വിജയ്’ സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല.താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു.വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ.. 😊❤”

വിജയ്‌ ചിത്രം ബിഗിലിന് ഒടുക്കം ആശംസകൾ ഉണ്ണി മുകുന്ദൻ നൽകുന്നുണ്ട്. വിജയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. തെറി, മെർസൽ എന്നീ ചിത്രങ്ങൾക്ക് വിജയ്- അറ്റലീ എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗിൽ.

Did you find apk for android? You can find new Free Android Games and apps.
Share.