വിജയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടി സോങ് എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ട്രെൻഡിങ് തന്നെയാണ്. വിജയ് ആലപിച്ച ഈ ഗാനം റെക്കോര്‍ഡ് വ്യുവേർസിനെയാണ് സ്വന്തമാക്കിയത്. സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ രണ്ടാത്തെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വാത്തി കമിങ് എന്നാണ് ഗാനത്തിന്റെ ടൈറ്റിൽ. ഗാന ബാലചന്ദറാണ് വരികൾ രചിച്ചിരിക്കുന്നത്. കൂടുതലും പഞ്ചാത്തല സംഗീതത്തെ മുൻനിർത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഒരു ഡപ്പാം കുത്ത് മൂഡിലാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വാത്തി കമിങ് എന്ന ഗാനം അനിരുദ്ധ് രവിചന്ദ്രറും ഗാന ബാലചന്ദ്രരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഗാനം തരംഗം സൃഷ്ട്ടിക്കുകയാണ്. അരമണിക്കൂർ കൊണ്ട് 4 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് ഗാനങ്ങൾ വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും. ഓഡിയോ ലോഞ്ച് ലൈവ് ആയി സൺ ടി.വി യിൽ സംപ്രേഷണം ചെയ്യുവാൻ ഒരുങ്ങുകയാണ്. വിജയ് സേതുപതി, മാളവിക മോഹനനൻ, അർജ്ജുൻ ദാസ്, ആൻഡ്രിയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.