ദേശീയ പുരസ്‌കാര ജേതാവിന്റെ പുതിയ ചിത്രത്തിൽ വ്യത്യസ്ത ലുക്കിൽ വിജയ് സേതുപതി…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് വിജയ് സേതുപതി. വിക്രം വേദ, 96 എന്നീ ചിത്രങ്ങളുടെ വലിയ വിജയം കേരളത്തിലും ഒരു സ്ഥാനം അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചു. സിനിമ പ്രേമികൾ മക്കൾ സെൽവൻ എന്നാണ് താരത്തെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്നത്. വിജയ് സേതുപതിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാഭം. എസ്.പി ജനനാഥാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പക്കിരി എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കർഷകരുടെ ഒരു കൂട്ടായ്മയുടെ നേതാവായാണ് താരം വരുന്നത്. വളരെ വ്യത്യസ്തമായ ഒരു വേഷ പകർച്ചയിലാണ് വിജയ് സേതുപതിയെ കാണാൻ സാധിക്കുന്നത്. ലാഭത്തിന്റെ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. ശ്രുതി ഹസനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ശ്രീരഞ്ജിനി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു ഗായികയുടെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജഗപതി ബാബുവാണ് ചിത്രത്തിൽ പ്രതിനായകനായിയെത്തുന്നത്. ഡാനിയൽ, കലൈയരസൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അറുമുഖ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.