മലയാളത്തിന്റെ താരരാജാക്കന്മാരെ വെച്ചു 100 കോടി ക്ലബിൽ എത്തിയ ആദ്യ സംവിധായകനായി വൈശാഖ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് വൈശാഖ്. പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായകനായി മലയാള സിനിമയിലേക്ക് രംഗപ്രവേശം നടത്തുന്നത്. വാണിജ്യ പരമായി വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങൾ അദ്ദേഹം ചുരുങ്ങിയ കാലങ്ങൾകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിച്ചു. വൈശാഖ് എന്ന സംവിധായകന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ച ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. മോഹൻലാൽ എന്ന നടന്റെയൊപ്പം ആദ്യമായി ഒന്നിച്ചപ്പോൾ ഒരു പുതിയ ചരിത്രം സൃഷ്ട്ടിക്കാൻ സംവിധായകന് സാധിച്ചു.

പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ‘മധുര രാജ’. ആരാധകരെയും പ്രേക്ഷകരേയും തൃപ്തിപ്പെടുത്തികൊണ്ട് ചിത്രം വലിയ വിജയം സ്വന്തമാക്കി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. മധുരരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാള സിനിമയിലെ മൂന്നാമത്തെ 100 കോടി ചിത്രമായി മധുര രാജയെ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ലൂസിഫറാണ് മലയാള സിനിമയിൽ രണ്ടാമതായി 100 കോടി ക്ലബിൽ കേറുന്ന ചിത്രം.

വൈശാഖ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇത്രെയും ഭാഗ്യം അദ്ദേഹത്തിന് ഇനി കിട്ടാനില്ല. മലയാളത്തിലെ താരചക്രവർത്തികളായ മമ്മൂട്ടി- മോഹൻലാൽ എന്നിവർക്ക് 100 കോടിയുടെ ചിത്രങ്ങളാണ് സമ്മാനിച്ചത്. നിലവിൽ മലയാള സിനിമയിൽ ഏറ്റവും വിലമതിക്കുന്ന സംവിധായകൻ വൈശാഖാണെന്ന് നിസംശയം പറയാൻ സാധിക്കും. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാണിജ്യപരമായി ഒരു ചിത്രം പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കണം എന്ന് ഏറ്റവും നന്നായി അറിയുന്ന സംവിധായകൻ കൂടിയാണ് വൈശാഖ്.

Did you find apk for android? You can find new Free Android Games and apps.
Share.