യൂ ട്യൂബിൽ തരംഗം സൃഷ്ട്ടിച്ച് മരക്കാർ ട്രെയ്‌ലർ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിടുകയുണ്ടായി. സൂര്യ, യാഷ്, അക്ഷയ് കുമാർ, രാംചരൻ, ചിരഞ്ജീവി എന്നിവരാണ് ഓരോ ഭാഷകളിലായി ട്രെയ്‌ലർ പുറത്തുവിട്ടത്. മോഹൻലാൽ റിലീസ് ചെയ്ത മരക്കാറിന്റെ മലയാളം ട്രെയ്‌ലർ യൂ ട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്. 60 മണിക്കൂറുകൾ പിന്നിട്ടിട്ടും ട്രേഡിങ് പൊസിഷൻ ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുകയാണ്. യൂ ട്യൂബിൽ ഒരുപാട് ട്രെയ്‌ലറുകളും ടീസറും ഇതിനോടകം പുറത്ത് ഇറങ്ങി കഴിഞ്ഞു എന്നാൽ മരക്കാറിനെ മറിക്കടകാൻ സാധിച്ചിട്ടില്ല.


34 ലക്ഷം ആളുകൾ ഇതിനോടകം മരക്കാർ മലയാളം ട്രെയ്‌ലർ കണ്ടു കഴിഞ്ഞു. ഒരു പാൻ ഇന്ത്യൻ സിനിമ എന്ന നിലയിലാണ് സിനിമ പ്രേമികൾ നോക്കിക്കാണുന്നത്. ഓരോ ഭാഷകളിലെ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അർജ്ജുൻ, സുനിൽ ഷെട്ടി, പ്രഭു, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. മാര്ച്ച് 26ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.