ഓരോ സിനിമാ പ്രേമിയും കാണേണ്ട സിനിമ; ആൻഡ് ദി ഓസ്കാർ ഗോസ് ടു റിവ്യൂ വായിക്കാം…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ടോവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ആൻഡ് ദി ഓസ്‌കർ ഗോസ് ടു’. എല്ലാത്തരം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ഫീൽ ഗുഡ് ചിത്രം എന്ന നിലയിലാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ പതിയേയുള്ള കഥ പറച്ചിലാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമ മോഹവുമായി നടക്കുന്ന യുവാവ് ഏറെ കഷ്ടപ്പാടുകൾ സഹിച്ചു ഒരു സിനിമ പൂർത്തിയാക്കുന്നതാണ് ആദ്യ പകുതിയിൽ ചർച്ച ചെയ്യുന്നത്. രണ്ടാം പകുതി കൂടുതലും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്, ഒരുപാട് അവാർഡുകളും പ്രശംസകളും നേടിയ തന്റെ ആദ്യ ചിത്രം ഓസ്കാർ നോമിനേഷനിൽ എത്തിക്കുവാൻ ഇറങ്ങി തിരിക്കുന്ന കഥാനായകനെയാണ് പിന്നീട് ചിത്രത്തിൽ വരച്ചു കാട്ടുന്നത്. സിനിമ മോഹവുമായി നടക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ചിത്രം ഏറെ സന്ദേശവും പ്രചോദനവും സംഭാഷണങ്ങളിലൂടെ സമ്മാനിക്കുന്നുണ്ട്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഓസ്കാർ ഗോസ് ടു എന്ന ചിത്രത്തിൽ കാണാൻ സാധിച്ചത്. വളരെ സ്വഭാവികമായാണ് അദ്ദേഹം ഓരോ സീനിലും അഭിനയിച്ചിരിക്കുന്നത്. തീയറ്റർ റിലീസിന് മുമ്പ് തന്നെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ടോവിനോയെ തിരഞ്ഞെടുത്തതിൽ ഒരു അത്ഭുതവും തോന്നിയില്ല. നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്ന അനു സിത്താര തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്ന നിക്കി ഹലോസ് എന്ന നടിയും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിദ്ദിഖ് പതിവ് പോലെ ശക്തമായ കഥാപാത്രവുമായി രണ്ടാം പകുതിയിൽ കൈയടി നേടി. സലിം കുമാറിന്റെ ഏറെ നാളുകൾക്ക് ശേഷം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രവും ചിത്രത്തിൽ കാണാൻ സാധിച്ചു. ലാൽ, ശ്രീനിവാസൻ, വിജയ രാഘനും ശ്രദ്ധേയമായ വേഷങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

മധു അമ്പാട്ടിന്റെ ഫ്രേമുകൾ ഉടനീളം മികച്ചു നിന്നു. ചിത്രത്തിന് അനുയോജ്യമായ സംഗീതവും പഞ്ചാത്തല സംഗീതവുമാണ് ബിജിപാൽ നൽകിയത്. വിജയ് ശങ്കരുടെ എഡിറ്റിങ് വർക്കുകളും ഏറെ പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയായിരുന്നു. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഓസ്‌കർ അവാർഡ് ജേതാവ് റസൂൽ പൂക്കുറ്റിയാണ്. നല്ലൊരു സിനിമ അനുഭവം സമ്മാനിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ആൻഡ് ഡി ഓസ്കാർ ഗോസ് ടു.

Did you find apk for android? You can find new Free Android Games and apps.

Movie Rating

8.0 Awesome
  • Direction 8
  • Artist Performance 8.5
  • Script 8
  • Technical Side 7.5
Share.