ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. വിവാഹ ബന്ധങ്ങളുടെ ആഴം മനസിലാക്കി തരുന്ന ഒരു ഫാമിലി എന്റർട്ടയിനർ എന്ന രൂപത്തിലാണ് സംവിധാനം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭാര്യയോടപ്പം സുഖകരമല്ലാത്ത ജീവിതം നയിക്കേണ്ടി വരുന്ന യുവാവ് തന്റെ വിവാഹ മോചനം തേടിയുള്ള യാത്രയാണ് ചിത്രം ചർച്ച ചെയ്യുന്നത്. അമ്മിണിപിള്ള എന്ന ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അഹമ്മദ് സിദ്ദിഖാണ്. അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പുതുമയാർന്ന കഥാസന്ദർഭങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാതെ തന്നെ എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വളരെ ലളിതവും മനോഹരമായും സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ചില ഹാസ്യ രംഗങ്ങളും ശ്രദ്ധേയമായിരുന്നു.

Kakshi Amminippilla Review
ആസിഫ് അലി ആദ്യമായി വക്കീൽ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് കക്ഷി അമ്മിണിപ്പിള്ള. രാഷ്ട്രീയ മോഹവുമായി നടക്കുന്ന പ്രദീപൻ എന്ന വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. അമ്മിണിപ്പിള്ളയുടെ കേസ് ഏറ്റടുത്ത ശേഷം പ്രദീപൻ വക്കീലിന്റെ ജീവിതം തന്നെ മാറിമറയുന്നത് വളരെ രസകരമായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. അഹമ്മദ് സിദ്ദിഖിന്റെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനമായിരുന്നു അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തിലൂടെ കാണാൻ സാധിച്ചത്. ഭാര്യയായി വേഷമിട്ടിരിക്കുന്ന ശിബില കഥാപാത്രത്തിന് വേണ്ടി ഭാരം കൂട്ടിയതും ഏറെ പ്രശംസ അർഹിക്കുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അശ്വതി മനോഹരൻ ആസിഫ് ആലിയുടെ നായികയായി ഒരിടവേളയ്ക്ക് ശേഷം നല്ലൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ജേക്കസ് ബിജോയുടെ സംഗീതവും ബാഹുൽ രമേശിന്റെ ഛായാഗ്രഹണം ശ്രദ്ധേയമായിരുന്നു. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളും നല്ല സന്ദേശവുമുള്ള ഒരു ഫാമിലി എന്റർട്ടയിനറാണ് കക്ഷി അമ്മിണിപ്പിള്ള.
Movie Rating
-
Direction
-
Artist Performance
-
Script
-
Technical Side