തീയറ്ററുകളിൽ ചിരിപടർത്തി ചിൽഡ്രൻസ് പാർക്ക്; റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

2 കൻട്രിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി- ഷാഫി കൂട്ടുകെട്ടിൽ വന്നിരിക്കുന്ന ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. റാഫിയുടെ തിരക്കഥയും സംഭാഷണവും തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ദ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഗായത്രി സുരേഷ്, മാനസ്സ രാധാകൃഷ്ണൻ, സൗമ്യ മേനോൻ എന്നിവരാണ് നായികമാരായിയെത്തുന്നത്. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ രൂപേഷ് ഓമന എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു, ദ്രുവൻ, ഷറഫുദീൻ എന്നിവരുടെ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. സ്വന്തം വീട്ടുകാരുമായി അത്ര നല്ല രസത്തിൽ അല്ലാത്ത മൂന്ന് പേരും ചേർന്ന് ഒരു അനാഥാലയം ഏറ്റടുത്തു നടത്താൻ തീരുമാനിക്കുന്നു. അനാഥാലയം നടത്തുന്നതിലൂടെ മറ്റ് ചില ഉദ്ദേശങ്ങളും ഇവർക്കുണ്ട്. ഇതെല്ലാം മുൻനിർത്തികൊണ്ട് വളരെ രസകരമായി ഹാസ്യ രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരനാണ് ഹാസ്യ രംഗങ്ങളിൽ കൈയടി നേടിയത്. കോമഡി കൂടാതെ റൊമാൻസ്, ആക്ഷൻ എന്നിവയ്ക്കും ചിത്രത്തിൽ സ്ഥാനമുണ്ട്. ആദ്യ പകുതി പ്രേക്ഷകരെ ചിരിപ്പിക്കുകയും രണ്ടാം പകുതി അല്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് തന്നെ പറയണം. 3 നായകന്മാർക്കും 3 നായികമാർക്കും തുല്യ പ്രാധാന്യം ചിത്രത്തിൽ ഉടനീളം നൽകുന്നുണ്ട്. അരുൺ രാജിന്റെ സംഗീതവും പഞ്ചാത്തല സംഗീതവും മികച്ചതായിരുന്നു. എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് കോമഡി എന്റർട്ടയിനറാണ് ചിൽഡ്രൻസ് പാർക്ക്.

Did you find apk for android? You can find new Free Android Games and apps.

Movie Rating

7.0 Awesome
  • Direction 7
  • Artist Performance 7.5
  • Script 7
  • Technical Side 6.5
Share.