മോഹൻലാലിന്റെ മുഴുനീള കോമഡി ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഓണം റിലീസായി ഇന്നെത്തിയത്. പേരിൽ തന്നെ കൗതുകം ഒളിപ്പിച്ചു വെച്ച് വന്ന നമ്മുടെ സ്വന്തം ഇട്ടിച്ചനും കൂട്ടരും മലയാളികളെ എന്നല്ല, ലോകത്തു ആരെയും തന്നെ നിരാശപ്പെടുത്തില്ല. അത്രക്ക് തീവ്രമാണ് ഇട്ടിച്ചൻ നമുക്ക് കാണിച്ചു തരുന്ന, പറഞ്ഞു തരുന്ന ഇന്നീ ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ സത്യം. നവാഗതരായ ജിബു- ജോജു എന്നിവർ ചേർന്നു രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. തൃശ്ശൂരാണ് ചിത്രത്തിന്റെ പശ്ചാത്തലം. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകനിലവാരമുള്ള കഥയും അത് വളരെ മനോഹരമായി തിരക്കഥയും സംഭാഷണവും നൽകി സംവിധാനം ചെയ്തിരിക്കുന്ന സംവിധായകരായ ജിബു- ജോജു എന്നിവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളികളുടെ താരരാജാവ് എന്ന പട്ടത്തിൽ ഒരു പൊൻതൂവൽ കൂടി എഴുതി ചേർത്തിരിക്കുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്ന നടന വിസ്മയം മാണിക്കുന്നേൽ മാത്തനായും ഇട്ടിമാണി ആയും നിറഞ്ഞാടുന്നത് നമ്മുക്ക് കാണാൻ സാധിക്കും. മാനുഷിക മൂല്യങ്ങൾ തന്റെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്തിരിക്കുന്ന എല്ലാ ഫ്രെയിംസും മനോഹരംമാക്കിയത് ഈ ചിത്രത്തിന് ഛായാഗ്രഹണം നടത്തിയ ഷാജി കുമാർനെ പ്രശംസിക്കാതെ ഇരിക്കാൻ കഴിയില്ല. സംഗീതം നൽകിയ 4 മ്യൂസിക്,കൈലാസ് മേനോൻ, ദീപക് ദേവ് എന്നിവരുടെ പാട്ടുകൾ മികവുറ്റു നിന്നു.

Ittymaani Made In China Review
എഡിറ്റിംഗ് നടത്തിയ സൂരജ് ഇ.എസ് വലിയൊരു ഉത്തരവാദിത്തം ബുദ്ധിപരമായി മനോഹരമായി നിർവഹിച്ചതിൽ ആശംസിക്കുന്നു. ലാഗ് എന്നത് ഇട്ടിമാണിയിൽ ഇല്ല. മികച്ച ഫീലിംഗ് തന്നതിൽ ഒരുപാട് നന്ദി പ്രശംസ അർഹിക്കുന്നു. നായിക ആയി ഹണി റോസിന് കാര്യമായി ചെയാൻ ഒന്നുമില്ലാരുന്നു എങ്കിലും ഹണി യുടെ സാമീപ്യം കഥയിൽ, ദൃശ്യവിരുന്നിൽ എടുത്തു പറയേണ്ടത് തന്നെയാണ്.
കെ.പി.എ.സി ലളിത, രാധിക ശരത് കുമാർ, സിദ്ധിഖ്, അജു വർഗീസ്, ധർമജൻ, സലിം കുമാർ, ഹരീഷ് കണാരൻ, സിജോയ് വർഗീസ്, സ്വാസിക, വിനു മോഹൻ, കൈലാഷ്, അശോകൻ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി, സജു നവോദയ, സുനിൽ സുഗത എന്നിവർ അവരവരുടെ റോളുകൾ മനോഹരമാക്കി.

Ittymaani Made In China Review
ഈ ഓണത്തിന്, അവധി ആഘോഷിക്കാൻ വേണ്ടി കുടുംബത്തിൽ ഒത്തുചേരുന്ന എല്ലാ മലയാളികൾക്കും നല്ലൊരു പാഠപുസ്തകം ആണ് ഇട്ടിമാണി എന്ന ബ്രില്ലിയൻറ് സ്ക്രിപ്റ്റഡ് സിനിമ. ഒരു മികച്ച കുടുംബ ചിത്രം, മികച്ച നന്മയുള്ള ചിത്രം, മികച്ചൊരു കലാസൃഷ്ടി. തീർച്ചയായും കുടുംബസമേതം തിയേറ്ററിൽ പോയി കാണേണ്ട, സിനിമ. അറിയേണ്ട കഥ, നമ്മുടെ എല്ലാവരുടേം ചിരിക്കു പുറകിൽ ഒരാളുടെ കണ്ണീർ ഉണ്ടെന്ന സത്യം പറഞ്ഞു തരുന്ന മഹത്തായ കലാസൃഷ്ടിയാണ് ഇട്ടിമാണി മേഡ് ഇൻ ചൈന.
Movie Rating
-
Direction
-
Artist Performance
-
Script
-
Technical Side