നിപ എന്ന രോഗത്തിന്റെ ഭീതിയല്ല, മറിച്ച് എന്തിനെയും നേരിടാനുള്ള കരുത്തുണ്ടെന്ന് കാട്ടിത്തരുന്ന വൈറസ് ; റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തെ നടുക്കിയ നിപ വൈറസിന്റെ ഭീകരതയെ ആസ്പദമാക്കി ആഷിക്ക് അബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വൈറസ്. വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്. ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് നിസംശയം പറയാൻ സാധിക്കും. പേരാമ്പ്രയിൽ നടന്ന ദുരന്തം നേരിട്ട് വീക്ഷിച്ച ഒരു അനുഭവമാണ് ചിത്രം സമ്മാനിച്ചത്. ഒട്ടും തന്നെ നാടകീയതയില്ലാതെ വളരെ റിയലിസ്റ്റിക്കായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിപ വൈറസിന്റെ കടന്ന് വരവ് മൂലം ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിയും അതിജീവനത്തിന്റെ പോരാട്ടവും ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്.

ടോവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ജോജു, സൗബിൻ, ഷറഫുദീൻ, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി തുടങ്ങിയവർ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. തിരിച്ചു വരവിൽ പൂർണിമ ഇന്ദ്രജിത്തും റീമ കല്ലിങ്കലും ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പാർവതി പതിവ് പോലെ തന്റെ റോൾ അതിഗംഭീരമാക്കി. രേവതിയുടെ കഥാപാത്രം ക്ലൈമാക്സ് രംഗത്തിൽ മികച്ചു നിന്നു. റിയൽ സ്റ്റോറി ആയതുകൊണ്ട് ആദ്യാവസാനം വരെ ആകാംഷയോടെ ചിത്രത്തെ നോക്കി കാണുവാൻ സാധിച്ചു. നിപ വീണ്ടും ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുന്ന കൃത്യ സമയത്ത് തന്നെയാണ് വൈറസ് റിലീസ് ആയിരിക്കുന്നത്. നമ്മൾ ഓരോരുത്തരും എടുക്കേണ്ട മുൻകരുതൽ, നിപ്പ ബാധിച്ചവരുടെ അടുത്തുള്ള സമീപനം തുടങ്ങി ചെറിയൊരു ബോധവൽക്കരണവും ചിത്രം സമ്മാനിക്കുന്നുണ്ട്. തീയറ്ററുകളിൽ തന്നെ കണ്ടാസ്വദിക്കേണ്ട വളരെ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് വൈറസ്.

Did you find apk for android? You can find new Free Android Games and apps.

Movie Rating

8.5 Awesome
  • Direction 8.5
  • Artist Performance 9
  • Script 8.5
  • Technical Side 8
Share.