പ്രേക്ഷകമനസ്സ് കീഴടക്കി എൻ.ജി.ക്കെ മികച്ച പ്രതികരണം നേടുന്നു; റീവ്യൂ വായിക്കാം…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എൻ.ജി.ക്കെ. ഒരു പൊളിറ്റിക്കൽ ത്രില്ലർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂര്യ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നന്ദ ഗോപാല കുമരൻ. രക്തചരിത്ര എന്ന രാം ഗോപാൽ വർമ്മ ചിത്രത്തിന് ശേഷം സൂര്യ വളരെ ഇന്റൻസായി അഭിനയിച്ച് വിസ്മയിപ്പിച്ച ചിത്രം കൂടിയാവും ‘എൻ.ജി.ക്കെ’.

പൊതുവെ സൂര്യ ചിത്രങ്ങളിൽ കാണുന്ന മാനറിസം ഒന്നും തന്നെ ഈ കഥാപാത്രത്തിൽ കാണാൻ സാധിച്ചില്ല എന്ന് നിസംശയം പറയാൻ സാധിക്കും. ഇന്റർവെൽ സീനിലെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം അതിന് ഉദാഹരണം മാത്രം. രണ്ടാം പകുതി ഒരു സൈക്കോ ബിഹേവിയറാണ് താരം കാഴ്ച്ചവെക്കുന്നത്. ക്ലൈമാസ് രംഗങ്ങളിൽ സൂര്യ നിറഞ്ഞാടുകയായിരുന്നു. സൂര്യ എന്ന നടനെ പൂർണമായും പുറത്തുകൊണ്ടുവരും എന്ന് സെൽവരാഘവൻ തന്നിരുന്ന വാക്ക് അദ്ദേഹം പാലിച്ചു എന്ന് തന്നെ പറയണം. അതുപോലെ സായ് പല്ലവി പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു ശക്തമായ കഥാപാത്രത്തെ വളരെ അനായാസമായി കൈകാര്യം ചെയ്തു.

NGK Movie Poster Still

ഒരു സാധാരണക്കാരന് ദഹിക്കുന്ന തരത്തിലുള്ള കഥപറിച്ചിൽ സെൽവ രാഘവൻ ചിത്രങ്ങളിൽ പൊതുവെ കാണാൻ സാധിക്കാറില്ല. പ്രേക്ഷകരെ ഏറെ കുഴപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന തരത്തിലുളള അവതരണം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തണമെന്നില്ല. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന സൂര്യ ചിത്രം എന്നതിനേക്കാൾ ഉപരി ഒരു സെൽവ ചിത്രം എന്ന നിലയിൽ തന്നെ ചിത്രത്തെ പൂർണമായി സമീപിച്ചാൽ ഒരു നിരാശയും സമ്മാനിക്കില്ല എന്ന കാര്യത്തിൽ തീർച്ച.

Did you find apk for android? You can find new Free Android Games and apps.

Movie Rating

7.0 Awesome
  • Direction 7
  • Artist Performance 7.5
  • Script 7
  • Technical Side 6.5
Share.