ടോവിനോയെ നായകനാക്കി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂക്ക. ഒരു റൊമാന്റിക് ത്രില്ലർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പതിവ് മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുത്തൻ സിനിമ അനുഭവം ചിത്രം സമ്മാനിക്കുന്നുണ്ട്. ആദ്യ പകുതി ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകൾ കോർത്തിണക്കികൊണ്ട് നല്ല രീതിയിൽ അവസാനിപ്പിച്ചപ്പോൾ രണ്ടാം പകുതി ഒരു പ്രണയ കാവ്യം പോലെ പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപിടി നല്ല രംഗങ്ങൾ സമ്മാനിക്കുന്നു. ക്ലൈമാക്സിലെ ട്വിസ്റ്റ് സിനിമയോട് വളരെ നീതി പുലർത്തുന്നതും ഏതൊരു പ്രേക്ഷകനെയും സംതൃപ്തിപ്പെടുത്തുന്ന രീതിയിൽ അവസാനിപ്പിക്കുവാൻ സംവിധായകന് സാധിച്ചു. പതിയേയുള്ള കഥപറച്ചിൽ ആയത്കൊണ്ട് എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഒരേപോലെ ഉടനീളം ആസ്വദിക്കാൻ സാധിക്കില്ല എന്നതും ഒരു ഫീലോട് കൂടി ചിത്രത്തെ വീക്ഷിച്ചാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു അനുഭവം ലഭിക്കുമെന്ന കാര്യം തീർച്ച.

Luca Malayalam Movie Review
ലൂക്ക എന്ന കഥാപാത്രമായി ടോവിനോ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു. വളരെ സ്വാഭാവികമായും അനായസത്തോട് കൂടിയും തന്റെ റോൾ അവതരിപ്പിച്ചിട്ടുണ്ട്. നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്ന അഹാന കൃഷ്ണയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരുടെ കോമ്പിനേഷൻ രംഗങ്ങളും കെമിസ്ട്രിയുമായിരുന്നു ചിത്രത്തിന്റെ ജീവൻ. സൂരജ് എസ് കുറുപ്പിന്റെ ഗാനങ്ങളും പഞ്ചാത്തല സംഗീതവും മറ്റൊരു തലത്തിലേക്ക് എത്തിക്കും. ഒരു പ്രണയ കാവ്യമെന്നപ്പോലെ രണ്ടാം പകുതി ചിത്രത്തെ അവതരിപ്പിക്കുവാൻ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് സംഗീതം തന്നെയായിരുന്നു. സംഗീത സംവിധാനത്തോടൊപ്പം തന്നെ ടോവിനോയുടെ സുഹൃത്തായി സൂരജ് എസ് കുറുപ്പ് നല്ലൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. നിമിഷ് രവിയുടെ ഛായാഗ്രഹണം ഏറെ പ്രശംസ അർഹിക്കുന്നു. ഓരോ ഫ്രേമുകളും വളരെ സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുണ്ട്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ടോവിനോയുടെ മായനദിയ്ക്ക് ശേഷമുള്ള ഒരു പ്രണയ കാവ്യമാണ് ലൂക്ക.
Movie Rating
-
Direction
-
Artist Performance
-
Script
-
Technical Side