ത്രില്ലടിപ്പിച്ച് പൃഥ്വിരാജ്; തീയറ്ററുകളിൽ ആരവം തീർത്ത് ബ്രദേഴ്‌സ് ഡേ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജിനൊപ്പം 4 നായികമാരും വലിയൊരു താരനിരയും ഉള്ള ചിത്രം. അങ്ങനെ എല്ലാം കൊണ്ടും ഓണത്തിന് തീയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകന്റെ പ്രതീക്ഷ വർദ്ധിപ്പിക്കാൻ ഉള്ള കാരണങ്ങൾ ഏറെയുള്ള ചിത്രം എന്ന് തന്നെ ബ്രദേഴ്‌സ് ഡെയെ വിശേഷിപ്പിക്കാം

കാറ്ററിങ് വർക്കും ചെറിയ ടൂറിസ്റ്റ് ഏർപ്പാടുകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന റോണി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. റോണിയുടെ ജീവിതത്തെ വളരെയേറെ മാറ്റി മറിച്ച സംഭവത്തിൽ നിന്നും ജീവിതം തിരികെപിടിക്കാൻ ശ്രമിക്കുന്ന റോണി ചാണ്ടി എന്ന വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുന്നതോടെ കഥ മുന്നോട്ട് പോകുന്നു.

Brother’s Day Review

ചിത്രത്തിൽ റോണിയായി എത്തിയ പൃഥ്വിരാജ് തന്റെ മുൻ ഫാമിലി കോമഡി ചിത്രങ്ങളായ അമർ അക്ബർ ആന്റണി, ചോക്ലേറ്റ് തുടങ്ങിയവയിലെ പ്രകടനങ്ങളെ ഓർമിപ്പിച്ചു. കുറെ നാളുകൾക്ക് ശേഷം പൃഥ്വിരാജിന്റെ തട്ടുപൊളിപ്പൻ കഥാപാത്രം. ചിത്രത്തിൽ ഉള്ള 4 നായികമാർക്കും ഏറെ പ്രാധാന്യമുള്ള വേഷമാണ്. 4 പേരും അവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിൽ വില്ലനായി എത്തിയ പ്രസന്ന തന്റെ ആദ്യ മലയാള ചിത്രം മികച്ചതാക്കി. വിജയരാഘവൻ, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിലുടനീളം മികച്ച പ്രകടനമായിരുന്നു.

ഒരു പുതുമുഖ സംവിധായകന്റെ തെറ്റുകൾ ഒന്നും തന്നെ ഇല്ലാത്ത, എന്നാൽ വളരെ എക്‌സ്പീരിയൻസ്ഡ് ആയ സംവിധായകന്റെ മേക്കിങ് മികവോടെ ഷാജോൺ ചിത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ത്രിൽ ഒട്ടും ചോർന്ന് പോകാത്ത എന്നാൽ ചിരിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ ഉള്ള ചിത്രമായി തന്നെ ബ്രദേഴ്‌സ് ഡേയെ വിശേഷിപ്പിക്കാം.

Did you find apk for android? You can find new Free Android Games and apps.

Movie Rating

8.0 Awesome
  • Direction 8
  • Artist Performance 8.5
  • Script 8
  • Technical Side 7.5
Share.