ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമായ പൂനം ബജ്വ 2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ ചിത്രങ്ങളിലൂടെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള പൂനം ബജ്വയുടെ പ്രധാന മലയാള ചിത്രങ്ങളാണ് വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ്. പൂനം ബജ്വ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത് മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്ത് മാസ്റ്റർപീസാണ്. ഈ ചിത്രത്തിൽ ഒരു കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
#PoonamBajwa : "🖤🤍🖤🤍🖤 morning" pic.twitter.com/FAa0sIVtRa
— Poonam Bajwa (@PoonamBajwa555) November 11, 2020
ഇപ്പോൾ പൂനം ബജ്വ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഇംഗ്ളീഷ് ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് താരത്തിന് കമന്റുകളുടെ എത്തിയിരിക്കുന്നത്.