ബാലിയിൽ അവധിക്കാലമാഘോഷിച്ച് വിദ്യ ബാലൻ; വീഡിയോ കാണാം…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. ഒരുപാട് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം ഇന്നും ഏറെ തിരക്കുള്ള നടി തന്നെയാണ്. വിദ്യാ ബാലന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റിലീസിമായി ഒരുങ്ങുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ചു താരം ഇപ്പോൾ ബാലിയിൽ അവധി ആഘോഷിക്കുകയാണ്. ബാലിയിലെ മനോഹരമായ ചിത്രങ്ങൾ വിദ്യാ ബാലൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബാലി കടൽ തീരത്തുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റടുക്കുകയാണ് ചെയ്തിരിക്കുന്നത്.

വിദ്യ ബാലന്റെ ചിത്രത്തിന് താഴെ കമെന്റുകളുമായി ഒരുപാട് സിനിമ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. എന്തുകൊണ്ട് എന്നെയും കൂടി കൂട്ടിയില്ല എന്നായിരുന്നു ബോളിവുഡ് താരം സോനാക്ഷി സിംഹയുടെ മറുപടി. പ്രിയങ്ക ചോപ്ര, ഏക്ത കപൂർ, അദിതി രാവോ, തുടങ്ങിയവരും ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. തെലുഗ് ചിത്രം എൻ.ടി. ആറിൽ ആയിരുന്നു വിദ്യാ ബാലൻ അവസാനമായി അഭിനയിച്ചത്. അമിതാബ് ബച്ചൻ അഭിനയം കൊണ്ട് വിസ്മയം തീർത്ത പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യാ ബാലൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴികത്തിന്റെ തല അജിത്ത് കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.