മാസ്സ് ലുക്കിൽ മെഗാസ്റ്റാർ; എ.ആർ റഹ്മാന്റെ അനന്തരവന്റെ സംഗീതത്തിൽ ഷഹബാസ് അമൻ ആലപിച്ച പതിനെട്ടാം പടിയിലെ ആദ്യ ഗാനം തരംഗമാകുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി. ചിത്രത്തിൽ 60ല്‍ അധികം പുതുമുഖങ്ങളോടൊപ്പം മെഗാ സ്റ്റാറും , സൂപ്പർ താരങ്ങളായ ടോവിനോ ,പൃഥിവിരാജ്, ആര്യ എന്നിവരും ഒന്നിക്കുന്നു .മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ ഗാനം മെഗാ സ്റാർ ആരാധരെയും സിനിമ പ്രേക്ഷകരേം ഒരുപോലെ ആവശേത്തിലാഴ്ത്തി സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് . ബീമാപള്ളി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. എ.ആർ റഹ്മാന്റെ അനന്തരവൻ കൂടിയായ എ.കെ കാഷിഫ് ആണ് സംഗീത സംവിധായകൻ. ഷഹബാസ് അമൻ, നകുൽ അഭ്യൻകർ, ഹരി ചരൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കേരള കഫേക്ക് ശേഷം പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്കു ശേഷം ശങ്കര്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന പതിനെട്ടാം പടി ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.