കുടുംബ ചിത്രവുമായി ജനപ്രിയ നായകൻ; ശുഭരാത്രിയുടെ രസകരമായ ടീസർ കാണാം..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന് വേണ്ടി തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വ്യാസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം സിദ്ധിഖും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനു സിത്താരയാണ് ദിലീപിന്റെ നായികയായി വേഷമിടുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശുഭരാത്രി ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ടീസറിൽ സൂചിപ്പിക്കുന്നത് പോലെ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ടീസർ ഏറെ ശ്രദ്ധ നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും ചെയ്തു. ആശ ശരത്ത്, ഷീലു അബ്രഹാം, ശാന്തി കൃഷ്ണ, അജു വർഗീസ്, നെടുമുടി വേണു, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബിജിപാലാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹേമന്ദ് ഹർഷനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ആൽബിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.