തല അജിത്തിന്റെ 59 മത് ചിത്രം നേർക്കൊണ്ട പാർവൈയുടെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്.വിനോദ് ആണ്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് പതിപ്പാണ് നേർക്കൊണ്ട പാർവൈ. പിങ്കിലെ മുഖ്യ കഥാപാത്രങ്ങളായി എത്തിയത് അമിതാഭ് ബച്ചനും തപ്സി പൊന്നു എന്നിവരാണ്.
ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്, തപ്സി പൊന്നു ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഗോകുൽ ചന്ദ്രൻ ആണ്. കാർത്തിയെ നായകനാക്കി എച് വിനോദ് ഒരുക്കിയ തീരൻ അധികാരം ഒൻട്രു മികച്ച വിജയം സ്വന്തമാക്കിയിരുന്നു.