ജനപ്രിയ നായകന്റെ പുതിയ ചിത്രം ശുഭരാത്രിയുടെ കിടിലൻ ട്രൈലെർ ഇതാ…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലൻ വാക്കീൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. വ്യാസൻ കെ.പി യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ശുഭരാത്രിയുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ദിലീപാണ് തന്റെ ഫേസ്‍ബുക് പേജിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ട്രെയ്‌ലർ സൂചിപ്പിക്കുന്നത് പോലെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയത്തെ ഒരു ഫാമിലി എന്റർട്ടയിനർ എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ നായികയായി അനു സിത്താരയാണ് വേഷമിടുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ സിദ്ദിഖും ഒരു കേന്ദ്ര കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.