വമ്പൻ താര നിര അണിനിരക്കുന്ന പതിനെട്ടാം പടിയുടെ മാസ്സ് ട്രെയ്‌ലർ ഇതാ…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആഗസ്റ്റ് സിനിമാസിന് വേണ്ടി തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന്റെ ട്രെയ്‌ലർ യുവതാരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ട്രെയ്‌ലർ സൂചിപ്പിക്കുന്നതുപോലെ ആക്ഷന് പ്രാധാന്യം നൽകികൊണ്ടുള്ള ചിത്രമായിരിക്കും പതിനെട്ടാം പടി.

ജോൺ അബ്രഹാം പാലയ്ക്കൽ എന്ന മാസ്സ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതിഥി വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ. മെഗാസ്റ്റാറിന്റെ സ്റ്റൈലിഷ് ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജൂലൈ 5 നു ചിത്രം തീയേറ്ററുകളിൽ എത്തും. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി എന്നിവര്‍ക്ക് പുറമെ 65ലധികം പുതുമുഖങ്ങളാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.