ദുൽഖർ സൽമാൻ പുറത്തുവിട്ട ജീവ നായകനായിയെത്തുന്ന ‘കീ’ യുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ് സിനിമയിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധേയമായ താരമാണ് ജീവ. കീർത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന പട്ടാളക്കാരൻ കൂടിയായിരുന്നു ജീവ. താരത്തിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കീ’. നവാഗതനായ കലീസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ സൈക്കോളജികൾ ചിത്രമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ‘കീ’ യുടെ ട്രെയ്‌ലർ സൗത്ത് ഇന്ത്യയിലെ തന്നെ ഹെർട്ട്ത്രോബ്ബ് എന്ന് വിശേഷിപ്പിക്കുന്ന ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി.

പ്രേക്ഷകനെ മുൾമുനയിൽ ഇരുത്തുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. സിനിമ ലോകം ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വിഷയവുമായാണ് ‘കീ’ വരുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്താൻ ട്രെയ്‌ലറിന് സാധിച്ചു എന്ന് തന്നെ പറയണം. നിക്കി ഗൾറാണിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ഗോവിന്ദ് പദ്മസൂര്യയാണ് ചിത്രത്തിൽ പ്രതിനായകനായി വേഷമിടുന്നത്. അനൈക സോടി, ആർ.ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി മണി രത്‌നം, മനോബല, മീര കൃഷ്‌ണൻ, കിഷോർ രാജ്കുമാർ, സിന്ധു ശ്യാം തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.