ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായിക; കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി മാരക രൂപമാറ്റവുമായി നായികയായ ഷിബില.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ഇ4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 28ന് കേരളത്തിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി ആദ്യമായി ഒരു വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. സനിലേഷ് ശിവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ഒരു കോടതി മുറിയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളെ മുൻനിർത്തിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രദീപൻ മഞ്ചോടി എന്ന വക്കീൽ കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സജിത് കുമാർ അമ്മിണിപ്പിള്ള – കാന്തി ശിവദാസ് എന്നീ ദമ്പതികളെ കേന്ദ്രികരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അഹമ്മദ് സിദ്ദിഖിയാണ് ടൈറ്റിൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫാറ ഷിബിലയാണ് ഭാര്യയായി വേഷമിടുന്നത്. കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ശിബ്‌ല 20 കിലോ ഭാരമാണ് വർധിപ്പിച്ചത്. 85 കിലോ ഭാരമുള്ള സ്‌ത്രീയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.

ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായിക…..

ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായിക…..68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ കക്ഷി അമ്മിണിപ്പിള്ളയിലെ നായികയായ ഷിബിലയുടെ മേക്ക് ഓവർ വീഡിയോ Watch Trailer in YouTube : https://youtu.be/CULhM41pbpQAsif Ali | Zarah Films |E4 Entertainment | White Paper | Jayasurya

Kakshi: Amminippilla ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜೂನ್ 19, 2019

തമിഴ് സിനിമയിൽ അനുഷ്‌ക ഷെട്ടി ഭാരം കൂട്ടിയും കുറച്ചും സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ആദ്യമായാണ് ഒരു നടി കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഒരു ചിത്രത്തിൽ ഏകദേശം 20 കിലോ ഭാരം വർധിപ്പിച്ചത്. കക്ഷി അമ്മിണിപ്പിള്ളയുടെ റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.