മെഗാസ്റ്റാർ ചിത്രം ഉണ്ടയുടെ ടീസർ എത്തി; ലോഞ്ച് ചെയ്തു മോഹൻലാലും മമ്മൂട്ടിയും..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ടീസർ ഇന്ന് ഏഴു മണിക്ക് റിലീസ് ചെയ്തു. മലയാള സിനിമയുടെ താര ചക്രവർത്തി കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ടീസർ ലോഞ്ച് ചെയ്തത്. നവാഗതനായ ഹർഷദ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറും ജമിനി സ്റ്റുഡിയോയും ചേർന്നാണ്. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരേ പോലെ പ്രതീക്ഷ നൽകുന്ന ടീസർ ആണ് ഉണ്ട ടീം പുറത്തു വിട്ടിരിക്കുന്നത്.

വരുന്ന ഈദ് സീസണിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഷൈൻ ടോം ചാക്കോ എന്നിവരും അതിഥി വേഷത്തിൽ ആസിഫ് അലിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളൈ ഈണം പകർന്നിരിക്കുന്നു ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫും കാമറ ചലിപ്പിച്ചിരിക്കുന്നതു സജിത്ത് പുരുഷനും ആണ്. മണികണ്ഠൻ എന്ന് പേരുള്ള സബ് ഇൻസ്‌പെക്ടർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ആയ ശ്യാം കൗശൽ വീണ്ടും മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഥാപാത്ര പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.