ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന മിസ്റ്റർ.ലോക്കലിന്റെ ട്രൈലെർ തരംഗമാകുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ശിവ കാർത്തികേയനും നയൻ‌താരയും വേലൈക്കാരനു ശേഷം ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റർ .ലോക്കൽ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു എന്റർടൈനറാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു . ട്രെയിലർ പുറത്തിറങ്ങിഒരു മണിക്കൂറിനുള്ളിൽ തന്നെ യു ട്യൂബിൽ നാലു ലക്ഷം കാഴ്ചക്കാരെ കടന്ന് മുന്നേറുകയാണ് .സൂപ്പർതാര ട്രെയിലറുകൾക്കൊപ്പമുള്ള ട്രെൻഡിങ്ങാണിത്‌.

ശിവകാർത്തികേയന്റെ ‘അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അനൽ അരസാണ് സ്റ്റണ്ട് മാസ്റ്റർ .ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ .ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ .ഈ .ജ്ഞാനവേൽ നിർമ്മിച്ച മിസ്റ്റർ .ലോക്കൽ പ്രകാശ് ഫിലിംസ് മെയ് 17 ന് കേരളത്തിൽ റിലീസ് ചെയ്യും

Did you find apk for android? You can find new Free Android Games and apps.
Share.