സൂര്യയുടെ ” എൻ.ജി.കെ” ട്രെയ്ലർ വൈറലാകുന്നു!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സെൽവരാഘവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം “എൻ.ജി.കെ” യുടെ ട്രെയ്ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം യൂ ട്യൂബിൽ മൂന്നര മില്യൺ കാണികളെ താണ്ടി ചരിത്രം കുറിച്ചു വൈറൽ ആയിരിക്കയാണ്. സായ് പല്ലവി , രകുൽ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്കായി അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്.

നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയ്ലർ.

ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് “എൻ.ജി.കെ” നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. മെയ് 31 ന് ചിത്രം പുറത്തിറങ്ങും.

Did you find apk for android? You can find new Free Android Games and apps.
Share.