വിനയ് ഫോർട്ട് ചിത്രം തമാശയുടെ ടീസർ പുറത്തിറങ്ങി…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് തമാശ. ചിത്രത്തിന്റെ ടീസർ എങ്ങും മികച്ച പ്രതികരണം നേടി കുതിച്ചു മുന്നേറുകയാണ്. ഒരു റൊമാന്റിക് ഡ്രാമാ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹൈ ഹോപ്‌സ് , സിനിഫൈൽസ് എന്നീ ബാനറുകൾ ചിത്രത്തിന് വേണ്ടി കൈകോർത്തിരുന്നു. ഹാപ്പി ഹവർസിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശേരി, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു ഹാസ്യ രംഗത്തെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷപകർച്ചയിലാണ് വിനയ് ഫോർട്ട് പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തിലെ വിനയ് ഫോർട്ട് കഥാപാത്രത്തെ ഓർമ്മിക്കുന്ന പ്രകടനമായിരുന്നു ടീസറിൽ കാണാൻ സാധിച്ചത്. ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ നേടുകയാണ്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ഗ്രെസ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുണ്ട്. ‘പാടി ഞാൻ’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

സമീർ താഹിറാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവരാണ് തമാശയ്ക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. സാദിഖ് മൊഹമ്മദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.