വിനീത് ശ്രീനിവാസൻ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു….

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വിനീത് ശ്രീനിവാസനെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. അള്ള് രാമന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു ഗിരീഷ് എ. ഡി. വിനീത് ശ്രീനിവാസനെ കൂടാതെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നു. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അന്വശര രാജനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ പോസ്റ്റർ ഏറെ പ്രതീക്ഷയോടെ നൽകുന്നതായിരുന്നു.

കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ്, ദിലീപ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളുടെ സ്‌കൂൾ ജീവിതവും രസകരമായ നിമിഷങ്ങളുമാണ് ട്രെയ്‌ലറിൽ കാണാൻ സാധിച്ചത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ഫീൽ ഗുഡ് ചിത്രമായിരിക്കും തണ്ണീമത്തൻ ദിനങ്ങൾ. മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ, എഡിറ്റർ ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്ന് പ്ലെയിൻ ജെ സ്റ്റുഡിയോസിന്റെയും ഷെബിൻ ബക്കർ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.